ആര്‍ത്തലയടിക്കുന്ന കടലിന്‍റെ
അടിത്തട്ടിലൊരു മരുഭൂമിയുണ്ട്.
ആഴമേറിയ നീലജലക്കമ്പളത്താല്‍
മൂടിയോരൂഷര മരുഭൂമി.
അടിത്തട്ടിലൊരു മരുഭൂമിയുണ്ട്.
ആഴമേറിയ നീലജലക്കമ്പളത്താല്‍
മൂടിയോരൂഷര മരുഭൂമി.
ഓരോ മനസ്സിന്‍റെ സ്വകാര്യതയിലും
ഒരു തുരുത്തുണ്ട്
പ്രിയപ്പെട്ടവര്‍ക്ക് മാത്രം തുഴഞ്ഞെത്തുവാന്‍ പറ്റുന്ന,
ഏകാന്തത പൂക്കുന്ന തുരുത്ത്.