അറിയാ കണ്ണില്‍ നിന്നുതിരുന്ന കണ്ണീരെന്‍
കവിളിണ നനയ്ക്കുന്നതെന്‍റെ ഭ്രാന്ത്.
കറങ്ങുന്ന ഭൂവിതില്‍ കറങ്ങാതെ നില്‍ക്കുവാന്‍
ലഹരികളരുതേയെന്നുരയുന്ന ഭ്രാന്ത്.
മതവും ജാതിയും മതിലുകള്‍ തീര്‍ക്കാത്ത,
ഉണ്ണാമരണങ്ങള്‍ കേള്‍ക്കുവാനില്ലാത്ത,
കള്ളവുമില്ല ചതിയുമില്ലെന്നേവരും ചൊല്ലുന്ന,
മാവേലി നാടിൻ സ്വപ്നവുമിന്നു ഭ്രാന്ത്.
ഭ്രാന്തന്‍ ചിന്തകള്‍ സിരകളില്‍ നുരയവേ
ഭ്രാന്തനെന്നാര്‍ത്തു കൊണ്ടെതിരെ വരുന്നോരുടെ
പുറകെ നടക്കുന്നതാണിന്നെന്‍റെ ഭ്രാന്ത്.