മഴയായി നിന്നു പെയ്യുന്ന നിന്നിൽ,
നനയുന്നു കത്തുമൊരുടലായി ഞാനും.
പ്രണയനിണമായെന്നിൽ നീയൊഴുകുമ്പോൾ,
പ്രാണവായുവായകമേ നീ നിറയുമ്പോൾ,
അറിയുന്നു ഞാൻ, കരിമുകിൽ മാനത്ത്
മാരിവിൽ വിരിയിക്കും മാന്ത്രിക സ്പർശം.
വിരഹത്തീയിൽ വെന്തുരുകിയ പകലുകളിൽ,
വേദന തിന്നുറങ്ങിയ രാവുകളിൽ,
അറിയാതറിഞ്ഞു,
ഞാനെന്ന സങ്കടക്കരയിലെക്കൊഴുകിയടുത്തൊരു
ആശ്വാസ തിരയാണ് നീയെന്ന സത്യം.
പറയാതെ പറഞ്ഞു,
എനിക്കും നിനക്കുമിടയിലെയകലം,
കരക്കും കടലിനുമിടയിലേതെന്ന പ്രണയ സത്യം.