Thursday, February 17, 2022

പ്രണയമരം

എന്റെ പ്രണയബീജവും
അവളുടെ പ്രണയാണ്ഡവും
 ചേർത്ത്
ഞങ്ങളൊരു പ്രണയത്തെ
ഗർഭം ധരിച്ചു.

പ്രണയപാത്രത്തിന്റെ കരുതലിൽ
പ്രണയവിത്ത് മുളയ്ക്കുന്നു.
വെള്ളവും വളവുമാവോളമേകി
ഞങ്ങളതിനെ വളർത്തുന്നു

കൃത്യമായ ഇടവേളകളിൽ
"സ്കാൻ" ചെയ്ത് വളർച്ചയറിഞ്ഞു,
വൈകല്യങ്ങൾ തിരഞ്ഞു.
ഇടക്കെപ്പഴോ വേണ്ടെന്ന് തോന്നി
പിന്നെ, അതിലേറെ വേണമെന്നും.

ഋതുഭേദങ്ങൾ പലതു കണ്ട
പ്രണയമരത്തിന്റെ ഛായയിൽ
ഞങ്ങൾ സ്വച്ഛമിരിക്കുന്നു.
മരത്തിൽ വിരിയുന്ന ഒരാേ പൂവും
പുതിയൊരു വിത്തിനെ പേറുന്നു.