എനിക്ക്:
മഴ എനിക്കൊരു സ്വപ്നമാണ്.
വേനല്‍മഴയെ ധ്യാനിച്ച വരണ്ട പകലുകളില്‍,
രാത്രിമഴക്കായി കൊതിച്ചോരൂഷര രാവുകളില്‍,
പെയ്യാതെ പെയ്തോരെന്‍ പ്രിയ സ്വപ്നം.
ഒരു കുടയുടെ, കോണ്‍ക്രീറ്റ് മേല്‍ക്കൂരയുടെ തണലില്‍
മഴയെ ഞാന്‍ പുൽകി, ഒരു തുള്ളി പോലും നനയാതെ.
ജാലക വാതിലിനപ്പുറം,
തൊടിയിലെ പച്ചപ്പും നനഞ്ഞ മണ്ണിന്‍ ഗന്ധവുo
മഴയിൽ ഞാനുന്മത്തനാകുന്നു.
ഞാന്‍ മഴയെ പ്രണയിക്കുന്നു.
അവര്‍ക്ക്:
മഴ അവര്‍ക്കെന്നുമൊരു പേടിസ്വപ്നം.
ഓല മേഞ്ഞ മേല്‍ക്കൂരകീറിലൂടെ
വക്കൊടിഞ്ഞ അത്താഴപ്പാത്രത്തിലേക്ക്
പെയ്തിറങ്ങുന്ന കുസൃതി മഴ.
കുടയില്ലാതോടുന്ന വഴികളില്‍,
ഈറന്‍ മണമുള്ള ഒറ്റയുടുപ്പും
നെഞ്ചോടു ചേര്‍ന്ന പുസ്തകക്കെട്ടും
നനച്ചു പെയുന്ന വികൃതി മഴ.
ഉറ്റവരുടെ ചോരയായി പരന്നൊഴുകുന്ന,
അമ്മയുടെ കണ്ണിലെ തോരാത്ത കണ്ണീരായി,
കനത്തു പെയ്യുന്ന പേമഴ.
എങ്കിലും,
അവരും മഴയെ പ്രണയിക്കുന്നുവത്രേ.
മഴ എനിക്കൊരു സ്വപ്നമാണ്.
വേനല്‍മഴയെ ധ്യാനിച്ച വരണ്ട പകലുകളില്‍,
രാത്രിമഴക്കായി കൊതിച്ചോരൂഷര രാവുകളില്‍,
പെയ്യാതെ പെയ്തോരെന്‍ പ്രിയ സ്വപ്നം.
ഒരു കുടയുടെ, കോണ്‍ക്രീറ്റ് മേല്‍ക്കൂരയുടെ തണലില്‍
മഴയെ ഞാന്‍ പുൽകി, ഒരു തുള്ളി പോലും നനയാതെ.
ജാലക വാതിലിനപ്പുറം,
തൊടിയിലെ പച്ചപ്പും നനഞ്ഞ മണ്ണിന്‍ ഗന്ധവുo
മഴയിൽ ഞാനുന്മത്തനാകുന്നു.
ഞാന്‍ മഴയെ പ്രണയിക്കുന്നു.
അവര്‍ക്ക്:
മഴ അവര്‍ക്കെന്നുമൊരു പേടിസ്വപ്നം.
ഓല മേഞ്ഞ മേല്‍ക്കൂരകീറിലൂടെ
വക്കൊടിഞ്ഞ അത്താഴപ്പാത്രത്തിലേക്ക്
പെയ്തിറങ്ങുന്ന കുസൃതി മഴ.
കുടയില്ലാതോടുന്ന വഴികളില്‍,
ഈറന്‍ മണമുള്ള ഒറ്റയുടുപ്പും
നെഞ്ചോടു ചേര്‍ന്ന പുസ്തകക്കെട്ടും
നനച്ചു പെയുന്ന വികൃതി മഴ.
ഉറ്റവരുടെ ചോരയായി പരന്നൊഴുകുന്ന,
അമ്മയുടെ കണ്ണിലെ തോരാത്ത കണ്ണീരായി,
കനത്തു പെയ്യുന്ന പേമഴ.
എങ്കിലും,
അവരും മഴയെ പ്രണയിക്കുന്നുവത്രേ.
No comments:
Post a Comment