"ഓണം ഒരു ബൂര്‍ഷ്വാ സങ്കല്‍പ്പമാണ്"-
സഖാവാണെന്നോട് ആദ്യമായതു പറഞ്ഞത്.........
പിന്നീട്,
ഓര്‍മ്മപ്പൂക്കളങ്ങള്‍ മായ്ച്ചു പെയ്ത
കണ്ണീര്‍മഴയുടെ നനവുള്ള പകലുകളില്‍.
ഒട്ടിയ വയറിനെ ഒരോണസദ്യയുടെ
സ്വപ്നമൂട്ടിയുറക്കിയ രാവുകളില്‍
ഒരു മന്ത്രം പോലെ ഞാനതേറ്റു ചൊല്ലി.
ഇന്ന്,
സഖാവിന്‍റെ ഫേസ്ബുക്ക് ചുവരില്‍ 'പോസ്റ്റ്' ചെയ്യപ്പെട്ട
നിറപ്പകിട്ടാര്‍ന്ന ഓണചിത്രങ്ങള്‍ക്കുള്ള എന്‍റെ 'കമന്‍റ്'
എന്നെയൊരു പാര്‍ട്ടി വിരുദ്ധനാക്കി.

No comments:
Post a Comment