അനുഭവമുള്‍പ്പടര്‍പ്പില്‍ കുരുങ്ങിപ്പിടയുന്ന ഹൃദയം
മുറിഞ്ഞോഴുകും ചുടുചോരയാണു കവിത.
ദുഖസ്മൃതികളില്‍ മധുരം നുണയുമാത്മാവിന്‍
നിശബ്ദ തേങ്ങലാണു കവിത.
രാത്രിഞ്ചരന്‍മാര്‍ പിച്ചിയെറിയുന്ന നിശാപുഷ്പ മന്ദസ്മിതങ്ങളും,
പിന്നെ തെരുവില്‍ പടരുന്ന ചോരയുടെ,നിറവും ഗന്ധവും കവിത.
മരണം കൊതിക്കുന്ന ദുഖ മാനസത്തിന്നവസാന തുടിപ്പാണു കവിത.
പക്ഷെ,
മുനയൊടിഞ്ഞ പേനത്തലപ്പില്‍ നിന്നുതിരും
മഷിത്തുള്ളി മാത്രമാണെന്‍റെ കവിത.

No comments:
Post a Comment