നീയെന്ന കര തേടിയലയും ചെറു നൌക ഞാന്‍.
താരകള്‍ കണ്ണു ചിമ്മും വിണ്ണിന്നു താഴെ
ഞാനും, വിളക്കുമരമായി നീയും.
ഇല പൊഴിയും ശിശിരവും വർണ്ണ വസന്തവും.
കത്തുന്ന വേനലും പെയ്തൊഴിയാ വര്‍ഷവും.
മാറുന്നു ഭാവങ്ങള്‍, ഋതുക്കളെന്ന പോൽ.
മാറിയതില്ലെന്‍ പ്രണയത്തിന്‍ ഭാവമേതു-
കൊടുംകാറ്റിലുമേതു പ്രളയത്തിലും.
എറിയതിന്‍ വീര്യം, പഴകുന്ന വീഞ്ഞു പോൽ.
No comments:
Post a Comment