Wednesday, May 30, 2018

കേരളം ജാതി ചോദിക്കുമ്പോൾ?

പ്രണയിക്കുമ്പോൾ,
മണ്ണിൽ കാൽ തൊടാതെ
വീണ്ണിനെ തൊടാനോങ്ങി
കൈകൾ കോർത്ത്
ഒഴുകിപ്പറന്ന രണ്ടാത്മാക്കളവർ.
ആത്മാക്കൾ ജാതിരഹിതമത്രേ.

വിവാഹ ഉടമ്പടിയിലെ
ജാതിക്കോളമവരെ നോക്കി പല്ലിളിച്ചു.
മനുഷ്യനെന്ന് ചേർത്തവർ പുഞ്ചിരിച്ചു.
ഉറ്റവർ നെറ്റി ചുളിച്ചു.
ഉടമ്പടിക്കടലാസ്സ് ചുളിഞ്ഞു.

No comments:

Post a Comment