വലിയ നരകത്തിനായി ചെറു സ്വര്‍ഗങ്ങള്‍
ത്യജിക്കുന്നു ഞാന്‍,
ബന്ധുത്വം രചിച്ച കടപ്പത്രം മായ്ക്കുവാന്‍
ജീവിതാധാരം പണയപ്പെടുത്തുന്നു.
ചത്തു മലച്ചോരെന്‍ പ്രണയത്തിന്‍ ബലിച്ചോറു കാക്കുന്നു
പൂക്കള്‍ പൊഴിഞ്ഞ പൂമരക്കൊമ്പിലെ കാക്കകള്‍.
പ്രണയമേ...അല്ല പരാജിതനല്ല നീ-
യുടലുകള്‍ മാറി തളിര്‍ക്കുമനശ്വരത മാത്രം.
ചുംബിച്ചുറക്കുകയെന്നെ നീ,വന്നു നിറയുക
പാഴ് സ്വപ്‌നങ്ങള്‍ നിറയുമെന്‍ ഹൃദയത്തിന്നറകളില്‍.
ഉറങ്ങട്ടെ ഞാന്‍ സ്വസ്ഥമെൻ പ്രണയകുടീരമിതിൽ.

No comments:
Post a Comment