ഓര്‍മ്മകളേ,നിങ്ങള്‍ക്കെന്‍റെ നന്ദി.
ജീവിത മരുഭൂവിലേകനായലുമ്പോള്‍,
മരുപ്പച്ചയായെന്നെ കാത്തുനിന്നതിനു.
ബധിരത ചെവിയില്‍ തിരുകിയിരിക്കുമ്പോള്‍,
സംഗീതമായെന്നകമേ പെയ്തതിനു.
വിജനതയെ മുറിച്ചു മൂകം നടക്കുമ്പോള്‍
ബഹളമായെനിക്കെതിരെ വന്നതിനു൦
ഓര്‍മ്മകളേ,നിങ്ങള്‍ക്കോരായിരം നന്ദി.
മണലില്‍ കാലുറച്ചു നടക്കാന്‍ പഠിക്കുമ്പോള്‍
നിളയോരോര്‍മ്മയായുള്ളിലൊഴുകുന്നു.
കാലമൊരു പേമാരിയായി പെയ്തിറങ്ങുമ്പോള്‍
ചേമ്പിലക്കുംബിളില്‍ തുള്ളിയായോര്‍മകള്‍.
കനലായി നിന്നു കത്തുന്ന കാലത്തിലൊരു,
കുടത്തണലായി മാറുന്നോരോര്‍മകള്‍.
ഇനിയിന്നിനെ സ്നേഹിച്ചു തുടങ്ങട്ടെ ഞാന്‍;
ഇന്നിലല്ലോ നാളെ തന്‍ ഓര്‍മ്മകള്‍ ജനിക്കുന്നു.
ജീവിത മരുഭൂവിലേകനായലുമ്പോള്‍,
മരുപ്പച്ചയായെന്നെ കാത്തുനിന്നതിനു.
ബധിരത ചെവിയില്‍ തിരുകിയിരിക്കുമ്പോള്‍,
സംഗീതമായെന്നകമേ പെയ്തതിനു.
വിജനതയെ മുറിച്ചു മൂകം നടക്കുമ്പോള്‍
ബഹളമായെനിക്കെതിരെ വന്നതിനു൦
ഓര്‍മ്മകളേ,നിങ്ങള്‍ക്കോരായിരം നന്ദി.
മണലില്‍ കാലുറച്ചു നടക്കാന്‍ പഠിക്കുമ്പോള്‍
നിളയോരോര്‍മ്മയായുള്ളിലൊഴുകുന്നു.
കാലമൊരു പേമാരിയായി പെയ്തിറങ്ങുമ്പോള്‍
ചേമ്പിലക്കുംബിളില്‍ തുള്ളിയായോര്‍മകള്‍.
കനലായി നിന്നു കത്തുന്ന കാലത്തിലൊരു,
കുടത്തണലായി മാറുന്നോരോര്‍മകള്‍.
ഇനിയിന്നിനെ സ്നേഹിച്ചു തുടങ്ങട്ടെ ഞാന്‍;
ഇന്നിലല്ലോ നാളെ തന്‍ ഓര്‍മ്മകള്‍ ജനിക്കുന്നു.
No comments:
Post a Comment