ഇന്നലെയുടെ നാളെയായിരുന്നു ഇന്നെ-
ന്നകമെയാരോ നിശബ്ദമുരയുന്നു.
ഇന്നലെ കണ്ട നനവാര്‍ന്ന കനവുകള്‍,
ഇന്നു പൊള്ളുന്നോരോര്‍മകള്‍ മാത്രം.
ഇന്നലെ നീന്തിത്തുടിച്ച പുഴയി-
ന്നൊരു മരുഭൂവായെന്നെ വിഴുങ്ങുന്നു.
ഇന്നലെയുടെ പുഞ്ചിരിയിന്നാര്‍ത്തനാദം.
ഇന്നലയുടെ ഉദയത്തിനിന്നസ്തമയം.
ഇന്നലത്തെ ശ്വേത സ്തന്യത്തിനിന്നു,
കാളകൂടത്തിന്‍ വര്‍ണ്ണപ്പകര്‍ച്ച.
ഇന്നലെ വിരിഞ്ഞ കുഞ്ഞരിപ്പലുകള്‍
ഇന്നോ മുന കൂര്‍ത്ത ക്രൂര ദ്രംഷ്ട്രകള്‍.
ഇന്ന് ജീവന്‍റെ പച്ചപ്പെരിഞ്ഞു തീരവേ,
കാലം കറുപ്പിനെ വെള്ള പൂശവേ,
ഉള്ളം കിടുങ്ങും ഞെട്ടലോടറിയുന്നു ഞാന്‍
ഇന്ന്, നാളെയുടെ ഇന്നലെയെന്ന സത്യം.
ന്നകമെയാരോ നിശബ്ദമുരയുന്നു.
ഇന്നലെ കണ്ട നനവാര്‍ന്ന കനവുകള്‍,
ഇന്നു പൊള്ളുന്നോരോര്‍മകള്‍ മാത്രം.
ഇന്നലെ നീന്തിത്തുടിച്ച പുഴയി-
ന്നൊരു മരുഭൂവായെന്നെ വിഴുങ്ങുന്നു.
ഇന്നലെയുടെ പുഞ്ചിരിയിന്നാര്‍ത്തനാദം.
ഇന്നലയുടെ ഉദയത്തിനിന്നസ്തമയം.
ഇന്നലത്തെ ശ്വേത സ്തന്യത്തിനിന്നു,
കാളകൂടത്തിന്‍ വര്‍ണ്ണപ്പകര്‍ച്ച.
ഇന്നലെ വിരിഞ്ഞ കുഞ്ഞരിപ്പലുകള്‍
ഇന്നോ മുന കൂര്‍ത്ത ക്രൂര ദ്രംഷ്ട്രകള്‍.
ഇന്ന് ജീവന്‍റെ പച്ചപ്പെരിഞ്ഞു തീരവേ,
കാലം കറുപ്പിനെ വെള്ള പൂശവേ,
ഉള്ളം കിടുങ്ങും ഞെട്ടലോടറിയുന്നു ഞാന്‍
ഇന്ന്, നാളെയുടെ ഇന്നലെയെന്ന സത്യം.
No comments:
Post a Comment