എന്‍റെ ഹൃദയ ചക്രങ്ങള്‍ക്ക് തേയ്മാനമുണ്ടെന്‍റെ
ഹൃദയ പാളികള്‍ പഴകി ദ്രവിച്ചിട്ടുമുണ്ട്.
പഴകിത്തുരുമ്പിച്ച നിശ്ചല ഹൃത്തിനു പകരമായി
പുതിയൊരെണ്ണം തേടി ഞാനലയവേ,
കൈ നീട്ടിയെന്‍റെ ഹൃദയം വാങ്ങിച്ചു നീ.
അറകളില്‍ നിറയും പൊടിയകറ്റി.
പിന്നെ, ചുടുചോരയാലകം കഴുകി.
തേഞ്ഞ ചക്രങ്ങള്‍, തുരുമ്പിച്ച പാളിക-
ളേതുമേ നീയന്നു മാറ്റി പ്രതിഷ്ടിച്ചു.
നിശ്ചല ഹൃത്തിനു പകരമായൊരു
ജൈവ ഹൃദയമെനിക്കന്നു തന്നു നീ.
ഹൃദയ ഭിത്തികളിന്നു പുതു മിടിപ്പുകള്‍ തേടുന്നു
ധമനികളില്‍ ചുടു രക്തമൊഴുകുന്നു.
വരണ്ട സ്വപ്നങ്ങള്‍ക്ക് ചിറകുകള്‍ മുളക്കുന്നു.
നിരാശ തന്‍ ജീവിത മണല്‍പ്പരപ്പില്‍,
പ്രതീക്ഷയുടെ പുതു നാമ്പുകളുയരുന്നു.
അറിഞ്ഞിരുന്നില്ല ഞാന്‍,
എൻ പാഴ് ഹൃത്തിനു പകരമായി നീ തന്നത്
നിൻ വിമല ഹൃദയമെന്ന്.
ഹൃദയ പാളികള്‍ പഴകി ദ്രവിച്ചിട്ടുമുണ്ട്.
പഴകിത്തുരുമ്പിച്ച നിശ്ചല ഹൃത്തിനു പകരമായി
പുതിയൊരെണ്ണം തേടി ഞാനലയവേ,
കൈ നീട്ടിയെന്‍റെ ഹൃദയം വാങ്ങിച്ചു നീ.
അറകളില്‍ നിറയും പൊടിയകറ്റി.
പിന്നെ, ചുടുചോരയാലകം കഴുകി.
തേഞ്ഞ ചക്രങ്ങള്‍, തുരുമ്പിച്ച പാളിക-
ളേതുമേ നീയന്നു മാറ്റി പ്രതിഷ്ടിച്ചു.
നിശ്ചല ഹൃത്തിനു പകരമായൊരു
ജൈവ ഹൃദയമെനിക്കന്നു തന്നു നീ.
ഹൃദയ ഭിത്തികളിന്നു പുതു മിടിപ്പുകള്‍ തേടുന്നു
ധമനികളില്‍ ചുടു രക്തമൊഴുകുന്നു.
വരണ്ട സ്വപ്നങ്ങള്‍ക്ക് ചിറകുകള്‍ മുളക്കുന്നു.
നിരാശ തന്‍ ജീവിത മണല്‍പ്പരപ്പില്‍,
പ്രതീക്ഷയുടെ പുതു നാമ്പുകളുയരുന്നു.
അറിഞ്ഞിരുന്നില്ല ഞാന്‍,
എൻ പാഴ് ഹൃത്തിനു പകരമായി നീ തന്നത്
നിൻ വിമല ഹൃദയമെന്ന്.
No comments:
Post a Comment