കാലമൊരു വേനലായി മഴയായി
പിന്നെ, ശിശിരമായി വന്നിലകള്‍ പൊഴിക്കിലും,
നിസ്സംഗനായി നില്‍പ്പു ഞാനീ ഗുല്‍മോഹര്‍ തണലി-
ലെന്നോര്‍മ്മകളും സ്വപ്നങ്ങളും പേറി.
ചോരയൂറ്റുന്ന വേരുകള്‍,
ചെമ്പൂക്കള്‍ വിരിയുന്ന ശാഖകള്‍.
കാല്‍ക്കല്‍ പൊഴിയുന്ന പൂവതുള്ളില്‍
നിറക്കുന്നു രക്തബന്ധത്തിന്‍റെ വേദന.
നടന്നതേറെ ഞാനീയൊറ്റയടിപ്പാതയില്‍,
വിപ്ലവവും പ്രണയവുമെരിയും മനവുമായി
ഇതിനുമപ്പുറം ലോകം വിശാലമത്രേ...
മുന്നില്‍ നീളുന്നതെട്ടുവരിപ്പാതയത്രേ...
നില്‍ക്കട്ടെ ഞാനീ തണലിലിത്തിരി നേരം
ഓര്‍മകള്‍ കനക്കും മാറാപ്പുമായി.
ചെറിയ സ്വപ്നങ്ങളുടെ ഭാരവും പേറി,
മടക്കമിനിയില്ലെന്ന ആത്മബോധത്തോടെ,
ച്ക്രവാളങ്ങളില്‍ ഇനിയും മുഴങ്ങാത്ത
ഇടിമുഴക്കങ്ങള്‍ക്കായി കാതോര്‍ത്ത്,
നില്‍ക്കട്ടെ ഞാനീ തണലിലിത്തിരി നേരം,
കാലത്തിനു പറ്റിയൊരോര്‍മ്മത്തെറ്റു പോലെ.
പിന്നെ, ശിശിരമായി വന്നിലകള്‍ പൊഴിക്കിലും,
നിസ്സംഗനായി നില്‍പ്പു ഞാനീ ഗുല്‍മോഹര്‍ തണലി-
ലെന്നോര്‍മ്മകളും സ്വപ്നങ്ങളും പേറി.
ചോരയൂറ്റുന്ന വേരുകള്‍,
ചെമ്പൂക്കള്‍ വിരിയുന്ന ശാഖകള്‍.
കാല്‍ക്കല്‍ പൊഴിയുന്ന പൂവതുള്ളില്‍
നിറക്കുന്നു രക്തബന്ധത്തിന്‍റെ വേദന.
നടന്നതേറെ ഞാനീയൊറ്റയടിപ്പാതയില്‍,
വിപ്ലവവും പ്രണയവുമെരിയും മനവുമായി
ഇതിനുമപ്പുറം ലോകം വിശാലമത്രേ...
മുന്നില്‍ നീളുന്നതെട്ടുവരിപ്പാതയത്രേ...
നില്‍ക്കട്ടെ ഞാനീ തണലിലിത്തിരി നേരം
ഓര്‍മകള്‍ കനക്കും മാറാപ്പുമായി.
ചെറിയ സ്വപ്നങ്ങളുടെ ഭാരവും പേറി,
മടക്കമിനിയില്ലെന്ന ആത്മബോധത്തോടെ,
ച്ക്രവാളങ്ങളില്‍ ഇനിയും മുഴങ്ങാത്ത
ഇടിമുഴക്കങ്ങള്‍ക്കായി കാതോര്‍ത്ത്,
നില്‍ക്കട്ടെ ഞാനീ തണലിലിത്തിരി നേരം,
കാലത്തിനു പറ്റിയൊരോര്‍മ്മത്തെറ്റു പോലെ.
No comments:
Post a Comment